News Desk

2021-04-11 09:25:10 pm IST
മസ്‌കത്ത്:  കുട്ടികളോടൊപ്പം ഓമാനിലേക്ക് വരുന്ന പ്രവാസി രക്ഷകര്‍ത്താക്കള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് സിവില്‍ ഏവിയേഷന്‍  അതോറിറ്റി അറിയിച്ചു. വിമാന മാര്‍ഗം, കര-കടല്‍ മാര്‍ഗം വഴി 18 വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളോടൊപ്പം സുല്‍ത്താനറ്റിലേക്ക് വരുന്ന മാതാപിതാക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

സിവില്‍ ആവിയേഷന്‍ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇതേ സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

അതേസമയം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന ഒഴിവാക്കപ്പെട്ടവര്‍ കൊവിഡുമായി ബന്ധപ്പെട്ട മറ്റെല്ലാ മുന്‍കരുതല്‍ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. അവര്‍ തരാസുഡ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇലക്ട്രോണിക് ബ്രെയ്‌സിലെറ്റ് ധരിക്കണമെന്നും ഹോം ക്വാറന്റൈന്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചര്‍ത്തു. തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒമാനി പൗരന്മാരെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top