News Desk

2021-05-26 07:21:54 pm IST

ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിച്ചു ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. 

രാജ്യത്തെ കൊവിഡ് നിയമങ്ങളിലെ ആദ്യ ഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന മെയ് 28-നു ഈ നിര്‍ദേശവും പ്രാബല്യത്തില്‍ വരും. വാഹനത്തില്‍ അല്ലാതെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

കൂടാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ നിര്‍ബന്ധമായും ആക്റ്റിവേറ്റ് ചെയ്യണമെന്നും മന്ത്രിസഭ ഓര്‍മിപ്പിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top