News Desk

2021-02-01 01:57:50 pm IST

ന്യൂഡല്‍ഹി: പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം ഒഴിവാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഒരു വരുമാനത്തില്‍ രണ്ട് നികുതികള്‍ പ്രവാസികള്‍ നല്‍കേണ്ടതിനെയാണ് ഇരട്ട നികുതി എന്ന് അര്‍ഥമാക്കുന്നത്. ഇന്ത്യയില്‍ വരുമാനം നേടുന്ന പ്രവാസികള്‍ രാജ്യത്ത് നികുതി നല്‍കേണ്ടതുണ്ട്. സാധാരണയായി ടി.ഡി.എസ് (ടാക്‌സ് ഡിഡക്ഷന്‍ ഇന്‍ സോഴ്‌സ്) വഴി പണമടക്കുന്ന വ്യക്തിക്ക് ഈ നികുതികള്‍ കുറക്കും. 

ഇന്ത്യയില്‍ സമ്പാദിച്ച വരുമാനത്തെ കുറിച്ച് പ്രവാസി വെളിപ്പെടുത്തണം. ഈ വരുമാനത്തില്‍ രാജ്യം വീണ്ടും നികുതി ഏര്‍പ്പെടുത്തും. ഇത് ഇരട്ട നികുതിയിലേക്ക് വഴിവെക്കുന്നു.

നിലവില്‍ ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്ന ഘട്ടത്തിലാണ് ആദായ നികുതിയുടെ കാര്യത്തില്‍ റെസിഡന്റ് ആയി കണക്കാക്കപ്പെടുന്നത്. 

ഫെബ്രുവരി ഒന്നാം തീയതി ലോക്‌സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യ ബില്ലില്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിരുന്നു. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ഈ കാലാവധി 120 ദിവസമോ അതില്‍ കൂടുതലോ ആയി കുറക്കാനാണ് ഭേദഗതി നിര്‍ദേശിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top