News Desk

2021-04-21 03:10:18 pm IST
അബുദാബി: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച എമിറേറ്റിലെ ആരും  കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ(എ.ഡി.പി.എച്ച്.സി) പഠനം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് ആശുപത്രിയിലാകുന്ന രോഗികളെ തടയാനും വാക്‌സിനേഷന്‍ ഉപകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊവിഡ് രോഗികള്‍ ആശുപത്രിയിലാകുന്നത് 93 ശതമാനം തടയാന്‍ വാക്‌സിന്‍ സഹായിക്കും. ഐ.സി.യുവില്‍ പ്രവശിപ്പിക്കുന്നത് 95 ശതമാനവും തടയും.യു.എസ് സെന്റര്‍  ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. 

യു.എ.ഇയില്‍ ഇതുവരെ 96.7 ലക്ഷം ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. സിനോഫാം, ഫൈസര്‍, സ്പുട്‌നിക്, ആസ്ട്രസെനക എന്നീ വാക്‌സിനുകളാണ് രാജ്യത്ത് ലഭ്യമാക്കിയിട്ടുള്ളത്. 

വാക്‌സിന്‍ എടുക്കുന്നത് വൈകിപ്പിക്കുന്നതും വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കന്നതും സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും രോഗപ്രതിരോധ ശേഷി കുറവുള്ളവരെയടക്കം അപകടത്തിലാക്കുന്നതുമാണെന്ന് യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോരിറ്റി അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top