News Desk

2021-04-06 04:25:48 pm IST

ദോഹ: ഖത്തറില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്ന് ക്യു.എന്‍.സി.സി അധികൃതര്‍ അറിയിച്ചു. ആപ്പില്‍ പച്ച തെളിയാത്തവരെ ക്യു.എന്‍.സി.സിയിലേയ്ക്ക് കടത്തിവിടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

അതേസമയം, ഖത്തറില്‍ വാക്സിന്‍ ലഭിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മുന്‍കൂട്ടി ലഭിച്ച അപ്പോയ്മെന്റ് പ്രകാരം വാക്സിന്‍ സ്വീകരിക്കാന്‍ എത്തുമ്പോള്‍ സാധുവായ ഒരു ഖത്തര്‍ ഐഡി കൊണ്ടുവന്നാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top