News Desk

2021-05-11 04:15:15 pm IST
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരുകയാണ്. കര്‍ശന പരിശോധനയാണ് ജനം അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നടത്തുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് പാസോടുകൂടി മാത്രമാണ് സംസ്ഥാനത്ത് യാത്ര അനുവദിച്ചിരുന്നത്. ഇതോടെ ഇ പാസിനായുള്ള അപേക്ഷകള്‍ വര്‍ധിക്കുകയും ചെയ്തു.

അതേസമയം, ഇനിമുതല്‍ ആശുപത്രി യാത്രയ്ക്ക് പാസ് നിര്‍ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. യാത്ര ചെയ്യുമ്പോള്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലവും മെഡിക്കല്‍ രേഖകളും കയ്യില്‍ കരുതിയാല്‍ മതി. അപേക്ഷകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ഇത്താരത്തില്‍ പാസ് അനുവദിക്കുന്നത് ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കും. 

അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പാസ് അനുവദിക്കുന്നത്. തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ല. അവരും സത്യവാങ്മൂലം കയ്യില്‍ കരുതിയാല്‍ മതി. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഒരു വാഹനത്തില്‍ പരമാവധി മൂന്ന് പേര്‍ക്കു വരെ യാത്ര ചെയ്യാം. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top