അബുദാബി: ക്വാറന്റൈന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക്ക പരിഷ്കരിച്ച് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ്. പത്തു രാജ്യങ്ങളെ കൂടി അബുദാബി പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഓസ്ട്രേലിയ, ഭൂട്ടാന്, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, ഐസ്ലന്ഡ്, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് വ്യവസ്ഥകളില്‍ ഇളവ് ലഭിക്കും.
ഇവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം പി.സി.ആര് പരിശോധനയ്ക്ക് വിധേയമായാല്‍ മാത്രം മതിയാവും. അതേസമയം, വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് നിരന്തരം പരിഷ്കരിക്കുകയാണ് അബുദാബി അധികൃതര്‍. യു.എ.ഇയിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റ് തയ്യാറാക്കുന്നത്
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക