News Desk

2021-06-09 01:23:54 pm IST
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ പഴയതോ പുതിയതോ ആയ വകഭേദങ്ങള്‍ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാമത്തെ തരംഗത്തിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ആണ്.  ചിലര്‍ കീമോ തെറാപ്പി ചെയ്തവരാണ്.

രോഗം ബാധിച്ച ആരോഗ്യവാനായ മിക്ക കുട്ടികളും ആശുപത്രിയില്‍ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top