News Desk

2021-03-09 10:03:52 am IST
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ അല്‍ സ്വേഹതില്‍ നടന്ന വിവാഹ ചടങ്ങില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. വിവാഹ സ്ഥലങ്ങളില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഇവിടെ ചടങ്ങിനെത്തിയിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി.

അതേസമയം, കൊവിഡ്- 19 പ്രതിരോധത്തിനായുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എമിറേറ്റിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top