News Desk

2021-04-27 04:30:01 pm IST
പട്‌ന: ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ സ്‌ട്രെച്ചറില്ലാത്തതിനാല്‍ സ്‌കൂട്ടറില്‍ കൊവിഡ് രോഗിയുമായി പോകുന്ന വീഡിയോ പുറത്ത്. ജാര്‍ഖണ്ഡ് പലാമുവിലെ മെഡിനിറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.

മൂന്നുപേര്‍ ചേര്‍ന്ന് പ്രായമായ കൊവിഡ് രോഗിയെ എടുത്ത് സ്‌കൂട്ടറില്‍ കയറ്റുന്നതും ആശുപത്രി വാര്‍ഡിലൂടെ രോഗിയെ നടുക്കിരുത്തി സ്‌കൂട്ടറില്‍ പോകുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അവശനിലയിലുള്ള രോഗിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണോ അതോ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണോയെന്ന് വ്യക്തമല്ല.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top