News Desk

2021-03-24 04:24:45 pm IST
മക്ക:  കൊവിഡ് വാക്‌സിന്‍ എടുത്താലും 70 വയസ്സിന് മുകളിലുളളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതിയില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. 18 വയസ്സിന് താഴെയുളളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ കഴിയില്ല. 


പ്രതിരോധ ശേഷി കുറഞ്ഞ ഈ വിഭാഗകാര്‍ക്ക് രോഗം പിടിപെടാനുളള സാധ്യത കണക്കിലെടുത്താണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഗ്രീന്‍ വിഭാഗത്തില്‍പ്പെട്ട രാജ്യക്കാര്‍ക്കുമാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി. 

ഇ അത്മര്‍നാ ആപ്പ് വഴിയാണ് ഉംറ അനുമതിക്കായി അപേക്ഷിക്കേണ്ടത്. കൊവിഡ് രൂക്ഷമായ ഇന്ത്യ ഉള്‍പ്പടെ റെഡ് വിഭാഗം രാജ്യക്കാര്‍ക്കുളള താല്‍ക്കാലിക ഉംറ വിലക്ക് തുടരും. ഇവിടങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമായാല്‍ മാത്രമേ സൗദിയിലേക്കും തിരിച്ചുമുളള സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുളളു.

Top