Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-06-22 06:47:42pm IST
ദോഹ : ഗുരുതരമല്ലാത്ത വാഹനാപകടങ്ങൾ സംഭവിച്ചാൽ ഗതാഗത കുരുക്കിനിടയാക്കാതെ വാഹനങ്ങൾ അടുത്ത പാർക്കിങ് സ്ഥലത്തേക്ക് മാറ്റിയിടണമെന്ന് ആഭ്യന്തര മന്ത്രാലയം.ഗുരുതരമല്ലാത്ത വാഹനാപകടങ്ങൾ മന്ത്രാലയത്തിന്റെ ഇ-പോർട്ടലായ മെട്രാഷ്-2 വഴി അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. 

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മെട്രാഷ് 2– ന്റെ സേവനം ലഭിക്കും. അപകടം സംഭവിച്ച സ്ഥലത്ത് നിന്നു വേഗത്തിൽ വാഹനങ്ങൾ തൊട്ടടുത്ത പാർക്കിങ്ങിലേക്ക് മാറ്റിയ ശേഷം വേണം റിപ്പോർട്ട് ചെയ്യാൻ. 

അപകടം റിപ്പോർട്ട് ചെയ്യേണ്ട വിധം

∙നമ്പർ പ്ലേറ്റ് ഉൾപ്പെടെ 2 വാഹനങ്ങളുടെയും 4 ചിത്രങ്ങൾ എടുക്കണം.

∙ മൊബൈലിലെ ലൊക്കേഷൻ സേവനം പ്രവർത്തനക്ഷമം എന്നുറപ്പാക്കിയശേഷം മെട്രാഷ്-2 ൽ സൈൻ ഇൻ ചെയ്യുക 

∙ 2 വാഹനങ്ങളുടെയും നമ്പർ, വാഹന ഉടമകളുടെ ഖത്തർ ഐഡി നമ്പർ, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക.  

∙2 വാഹനങ്ങളുടെയും ചിത്രങ്ങൾ അറ്റാച്ച് ചെയ്ത ശേഷം 'ഐ എഗ്രി ഓൺ വാലിഡിറ്റി ഓഫ് ഡേറ്റ' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്നു സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.  

∙ അപേക്ഷ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശം ലഭിക്കും. 
∙ ഗതാഗത അന്വേഷണ വകുപ്പ് ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച ശേഷം 2 വാഹന ഉടമകൾക്കും സന്ദേശം അയയ്ക്കും. ഇൻഷുറൻസ് കമ്പനിയിൽ പോകാനോ അല്ലെങ്കിൽ അറ്റകുറ്റപ്പണിക്കുള്ള അനുമതി സന്ദേശമോ ലഭിക്കും  
 
Top