News Desk

2021-03-16 11:49:13 am IST
ദോഹ: ഖത്തറില്‍ ഇതുവരെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാള്‍ പോലും കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേഴ്സിങ് വിഭാഗം ഉപമേധാവി മറിയം അല്‍ മുത്താവായാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 

ഇതുവരെ 3,888 കൊവിഡ് കേസുകളാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ പോലും വൈറസ് ബാധിച്ച് മരണപ്പെടാതിരുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ മികവ് മൂലമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
 
ഖത്തറിലെ ആരോഗ്യ മേഖലയിലെ നേഴ്സുമാരെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍. ഖത്തര്‍ സര്‍ക്കാര്‍ നേതൃത്വവും ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ശക്തമായ നിലപാടെടുത്തു. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഖത്തറിലെ ആരോഗ്യ സംവിധാനങ്ങളെന്നും അല്‍ മുത്താവ അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top