News Desk

2021-05-29 03:17:58 pm IST
തിരുവനന്തപുരം: സൗദിയിലേക്ക് പോകുന്നതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ തിരിച്ച് എത്തിക്കുന്നതിന് ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ട് നോര്‍ക്ക. വിമാന മാര്‍ഗം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ റോഡ് മാര്‍ഗം ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാന്‍ ശ്രമിച്ച് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നവരെ സഹായിക്കണമെന്നാണ് നോര്‍ക്ക ആവശ്യപ്പെട്ടിരിക്കുന്നത്. 

നിരവധി മലയാളികളാണ് ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സൗദിയില്‍ എത്തിക്കുന്നതിനോ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനോ ഉള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നോര്‍ക്ക പ്രിന്‍സിപ്പിള്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ഐ.എ.എസ് ആവശ്യപ്പെട്ടു. ബഹ്‌റൈന്‍, സൗദി അറേബ്യ ഇന്ത്യന്‍ അംബാസിഡര്‍ക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്ത് അയച്ചിരിക്കുന്നത്.  

ഇത്തരത്തില്‍ സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന ഇത്തരം വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top