Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-08-05 06:54:03pm IST
തിരുവനന്തപുരം: ഗൾഫ് പ്രതിസന്ധിയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുനരധിവാസ വായ്പാ പദ്ധതികളൊരുക്കാൻ നോർക്ക .

ഇതിന്റെ ഭാഗമായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻറർ ഫോർ മാനേജ്മെന്റ് ഡവലപ്മെൻറ് എന്നിവയുടെ സഹകരണത്തോടെ തിരുവല്ല വി ജി എം ഹാളിൽ വെച്ച് ഓഗസ്റ്റ് 9-ന്‌ രാവിലെ 10 മണിക്ക് വായ്പാ യോഗ്യതാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുകയും 2 വർഷമെങ്കിലും ഗൾഫിൽ ജോലി ചെയ്ത പ്രവാസികളിലെ അർഹരായവർക്ക് പുതു സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ നിബന്ധനകളോടെ അനുവദിക്കുകയും ചെയ്യും.

പ്രസ്തുത പദ്ധതിയുടെ കീഴിൽ സംരംഭകരാവാൻ താത്പര്യമുള്ളവർ പാസ്പോർട്ട്, അപേക്ഷകന്റെ ഫോട്ടോ, സംരംഭത്തിന്റെ വിവരണം എന്നിവ www.norkaroots.org എന്ന വെബ്സൈറ്റിലെ NDPREM ഫീൽഡിൽ അപ്ലോഡ്
ചെയ്ത് മുൻകൂർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
Top