പ്യോങ് യാങ്: ഉത്തര കൊറിയയില്‍ കൊവിഡ് രോഗം വ്യാപിക്കുന്നു. രാജ്യത്ത് 8,20,620 പേര്‍ക്കാണ് മൂന്നു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്.ഇതിന് പുറമെ പനി ബാധിച്ച് ഞായറാഴ്ച 15 പേര് കൂടി മരിച്ചു.
ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. എന്നാല്‍ മരണങ്ങള് കൊവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 3,24,550 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വര്‍ഷത്തിനിടയില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. രാജ്യത്ത് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും സമ്പൂര്‍ണ ലോക്ഡൗണിലാണ്. രോഗവ്യാപനം നിയന്ത്രിക്കാനായി ക്വാറന്റീന് സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടും രോഗം പടരുകയാണ്. ഉല്പാദന കേന്ദ്രങ്ങളും ഫാക്ടറികളും അനിശ്ചിതമായി അടച്ചുപൂട്ടി.
കൊവിഡ് വ്യാപനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കിം ജോങ് ഉന്‍ അറിയിച്ചു. രാജ്യത്ത് വ്യാപക കൊവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ രാജ്യത്തില്ലെന്നും കൊവിഡ് കേസുകളുടെ കാരണത്തെ കുറിച്ച് ധാരണയില്ലെന്നും ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക