ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ. കഴിഞ്ഞ മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന കാലാവധി. എന്നാല്‍ കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം സമയം നീട്ടി നല്‍കുകയായിരുന്നു.
ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആദായ നികുതി വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ഇതു പ്രകാരം മാര്‍ച്ച് 31നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും. അടുത്ത ഘട്ടത്തില്‍ പാന്‍ കാര്‍ഡ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരമാകും പിഴ ഈടാക്കുക. നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാര്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.
ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ക്വിക്ക് ലിങ്ക് സെഷനില്‍ നിന്നോ പ്രൊഫൈല്‍ സെറ്റിങ്സില്‍ നിന്നോ 'ലിങ്ക് ആധാര്‍' എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് പേര്, ആധാര്‍ നമ്പര്‍, ആധാറിലെ പേര്, എന്നിവ നല്കിയ ശേഷം 'ഐ എഗ്രീ' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കപ്പെടും.
വെബ്സൈറ്റില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്ത ശേഷമാണ് ഇതിനു സാധിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യൂസര്‍ ഐഡിയും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.
അതേസമയം, ഓണ്‍ലൈനായി ബന്ധിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എസ്.എം.എസിലൂടെ ബന്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. അതിനായി UIDPAN (സ്പേസ്) നിങ്ങളുടെ ആധാര്‍ നമ്പര്‍ (സ്പേസ്) നിങ്ങളുടെ പാന്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റര്‍ നമ്പറില്‍ നിന്ന് എസ്.എം.എസ് അയയ്ക്കുകയാണ് വേണ്ടത്.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിട്ടുണ്ടോ എന്നറിയാന്‍ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ലിങ്ക് ആധാര്‍ സെക്ഷനില്‍ 'ക്ലിക്ക് ഹിയര്‍' എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് പരിശോധിക്കാവുന്നതാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക