News Desk

2021-05-09 07:32:16 pm IST
മസ്‌കത്ത്:  രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസി കുടുംബങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി. രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. 

2021 മെയ് 11 ന് ഓമാന്‍ പ്രാദേശിക സമയം 18:00 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സുല്‍ത്താനിലേക്ക് പ്രവേശിക്കുന്ന ഒമാനികളല്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളിലെ എല്ലാ ആളുകളും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. 

സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top