Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

യു.എ.ഇയിൽ ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്ക് ഇനി പ്രത്യേക വർക്ക് പെർമിറ്റ് ലഭിക്കും. ഈ പ്രത്യേക വർക്ക് പെർമിറ്റിനു കീഴിൽ ഭർത്താക്കന്മാർക്ക് ഇനി ജോലി ചെയ്യാം.മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. മാനവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വർക്ക് പെർമിറ്റെടുത്ത് ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നത്. വീസകളിൽ നോട്ട് ഫോർ വർക്ക് എന്ന് സ്റ്റാംപ് ചെയ്യുമെങ്കിൽ കൂടി മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭർത്താക്കന്മാർക്കും ലഭ്യമാകും.

മാനവശേഷി സ്വദേശിവൽകരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭാര്യയുടെ സ്പോൺസർഷിപ്പിലുള്ള ഭർത്താക്കന്മാരെ ജോലിക്കു വെക്കാൻ സ്ഥാപനങ്ങൾക്കും അധികൃതർ അനുമതി നൽകി. നിയമപ്രകാരം വർക്ക് പെർമിറ്റ് നൽകി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. 

Top