Breaking News
ഖത്തറിനെ അമീറിന് ഒട്ടകങ്ങളെ അറുത്ത് സ്വീകരണം നൽകി ജോർദാൻ ജനത | ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു, ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി |
2019-07-16 11:36:23am IST
ഗതാഗത നിയമലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ വ്യക്തിക്ക്  ഇനി മുതൽ മെട്രാഷ് 2 വഴി പരാതി നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2 വിലാണ് ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ 2 സേവനങ്ങൾ അധികൃതർ ഉൾപ്പെടുത്തി .

ഗതാഗത ലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യാനും ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുമുള്ള സേവനങ്ങളാണ് ആരംഭിച്ചത്. നിലവിൽ ഗുരുതരമല്ലാത്ത റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ മെട്രാഷ് 2 വിലുണ്ട്.  

 ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ലൈസൻസിങ് വകുപ്പാണ് ഇൻഫർമേഷൻ സിസ്റ്റം ജനറൽ ഡയറക്ടറേറ്റിന്റെ പങ്കാളിത്തത്തിൽ പുതിയ സേവനങ്ങൾ തുടങ്ങിയത്. 

റജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 14 ദിവസത്തിനുള്ളിൽ ലംഘനം സംബന്ധിച്ചുള്ള തർക്കം റജിസ്റ്റർ ചെയ്യണമെന്ന് ഗതാഗത വകുപ്പിലെ ലംഘന വിഭാഗം ഓഫിസിലെ ലഫ.കേണൽ മുഹമ്മദ് റാബിയ അൽഖുവാരി. റജിസ്റ്റർ ചെയ്ത് 30 ദിവസത്തിനുള്ളിൽ മറുപടി സന്ദേശം എത്തും. അപേക്ഷ ശരിവച്ചാൽ പിഴ റദ്ദാക്കും.

റഡാർ, നിരീക്ഷണ ക്യാമറകൾ രേഖപ്പെടുത്തുന്നവയും പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് റജിസ്റ്റർ ചെയ്യുന്നതുമായ ലംഘനങ്ങളിലും തർക്കമുണ്ടെങ്കിൽ അവ അറിയിക്കാം. ഒരു ലംഘകൻ ഒന്നിലധികം തവണ തർക്കം ഉന്നയിക്കാൻ പാടില്ല. ലംഘനത്തിന് പിഴ അടച്ചിട്ടുണ്ടെങ്കിൽ പിന്നെ തർക്കം പാടില്ല. 

കൂടാതെ  ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തി  ചിത്രങ്ങളും സ്ഥലവും കൃത്യമായി അയയ്ക്കണം. ഏതെങ്കിലും തരത്തിലുള്ള ഗതാഗത ലംഘനം നടക്കുമ്പോൾ സമീപത്ത് പൊലീസ് സാന്നിധ്യമില്ലെങ്കിൽ വ്യക്തികൾക്ക് ചിത്രങ്ങൾ സഹിതം അധികൃതരെ അറിയിക്കാം. ലംഘന വിവരം റജിസ്റ്റർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കും.  

പൊതുജനങ്ങൾക്ക് ഗതാഗത ലംഘനം, ഡ്രൈവിങ് ലൈസൻസ്, വാഹന നമ്പർ പ്ലേറ്റുകൾ, സാങ്കേതിക പരിശോധന, ഗതാഗത അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞ ദിവസം 234 4444 എന്ന നമ്പറും ആരംഭിച്ചിരുന്നു. 
Top