News Desk

2021-03-05 04:56:31 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഷ്യന്‍ യുവതിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്ത്രീയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 40-കാരനായ പ്രതി തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.

റുമൈതിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. ആഴത്തിലുള്ള ഒമ്പത് കുത്തേറ്റാണ് യുവതി മരിച്ചത്. 30-കാരിയായ സ്ത്രീയുടെ വീട്ടില്‍ ഷെയറിങ് അടിസ്ഥാനത്തില്‍ താമസിക്കുകയായിരുന്നു പ്രതി. 

ഭക്ഷണത്തിന് കൂടി പണം നല്‍കുന്ന രീതിയിലായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇതനുസരിച്ച് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ പ്രതി മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. 
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top