News Desk

2021-03-01 10:17:23 pm IST
ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്കായുള്ള ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു രാജ്യത്തെ ഇന്ത്യന്‍ നഴ്സസ് സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (FINQ) ന്റെ നേതൃത്വത്തില്‍ അംഗങ്ങളെയും മറ്റ് പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ചു.

ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 28ന് ഫിന്‍ക്യൂ പ്രസിഡന്റ് ബിജോയ് ചാക്കോയും മറ്റ് കമ്മിറ്റി അംഗങ്ങളായ ഷൈജു ടി.കെ, സിജോ ജോസ് എന്നിവര്‍ ചേര്‍ന്ന് പദ്ധതിയില്‍ അംഗമായവരുടെ ഇന്‍ഷുറന്‍സ് അപേക്ഷാ ഫോമുകള്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ കൈമാറി. സംഘടനയുടെ ഇത്തരം മാതൃകാപരമായ നടപടിയെ ഐ.സി.ബി.എഫ് അധികൃതര്‍ അഭിനന്ദിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അന്വേഷണങ്ങള്‍ക്കുമായി ദിനേശ് ഗൗഡ ഇന്‍ഷൂറന്‍സ് മേധാവി +974 7752 7171, സാബിത് സഹീര്‍ ജനറല്‍ സെക്രട്ടറി +974 3316 3774, ഷൈജു ടി.കെ ഫിന്‍ക്യൂ +9743363 5231 എന്നിവരുമായി ബന്ധപ്പെടുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top