News Desk

2021-06-24 03:21:00 pm IST
വെസ്റ്റ് ബാങ്ക്: അല്‍ അഖ്‌സാ പള്ളിയിലേക്ക് വീണ്ടും ഒരു ഡസനോളം അധിനിവേശക്കാര്‍ ഇരച്ചു കയറി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അഖ്‌സാ പള്ളിയിലെ മുഗ്റാബി ഗേറ്റിന്റെ അരികില്‍ നിന്നാണ് ഇന്ന് രാവിലെ ഒരു ഡസനോളം അധിനിവേശക്കാര്‍ പള്ളിയിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചത് എന്നാണ് വിവരം. ഇവര്‍ പിന്നീട് ബാബ് അല്‍ സില്‍സില പ്രദേശത്ത് എത്തുന്നത് വരെ പ്രകോപനം തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2003 മുതല്‍ ഇസ്രായേല്‍ അധിനിവേശ സേന അല്‍-അഖ്‌സാ പള്ളിയിലേക്ക് അല്‍ മുഗ്റാബി ഗേറ്റിലൂടെ കടന്നുകയറാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എങ്കിലും അധിനിവേശക്കാര്‍ വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ഈ ഗേറ്റിലൂടെ കടന്നു ചെന്ന് കൊണ്ട് ശ്രമങ്ങള്‍ നടത്തുകയാണെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഇതുപോലുള്ള കടന്നുകയറ്റങ്ങളും പ്രകോപനങ്ങളും തടയാന്‍ ജറുസലേമിലെ ഇസ്ലാമിക് എന്‍ഡോവ്മെന്റ് വകുപ്പ് നിരവധി തവണ ഇസ്രായേല്‍ അധിനിവേശ അധികാരികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top