News Desk

2021-04-06 10:49:46 am IST
മാനന്തവാടി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ജില്ല സൈനികക്ഷേമ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ.ജി. സുധാകരനെയാണ് മാനന്തവാടി മണ്ഡലം വരണാധികാരികൂടിയായ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് സസ്പെന്‍ഡ് ചെയ്തത്.

മാനന്തവാടി നിയോജക മണ്ഡലം 74ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ പോളിങ് ഓഫീസര്‍ 2 ആയിട്ടായിരുന്നു ഇയാള്‍ക്ക് ചുമതല. എന്നാല്‍, ജോലി ചെയ്യാന്‍ കഴിയാത്തവിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top