തൃശ്ശൂര്‍: മരിച്ചെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത ആള് തൃശ്ശൂര്‍ ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തില്‍ വോട്ട് ചെയ്യാനെത്തി. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതിരുന്ന വൃദ്ധന് പിന്നീട് ചലഞ്ച് വോട്ട് ചെയ്ത് മടങ്ങി. ചേലക്കര ഗവ. എസ്.എം.ടി സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്.
വെങ്ങാനല്ലൂര്‍ സ്വദേശി അബ്ദുള്‍ ബുഹാരിക്കാണ് ഉദ്യോഗസ്ഥര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട്ട് ചെയ്ത ശേഷം ആള് മടങ്ങി.
ഇയാളുടെ പേര് മരിച്ചവരുടെ ലിസ്റ്റിലാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥകര്‍ പറയുന്നു. ഇയാള്‍ മറ്റൊരിടത്തും വോട്ട് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക