2021-05-06 10:40:16 pm IST
ദോഹ: ചെറിയ പെരുന്നാള്‍ ദിനങ്ങളില്‍ ദോഹ ഹമദ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്ത്. എമിഗ്രേഷന്‍ നടപടികളുടെ സുഖകരമായ പൂര്‍ത്തീകരണത്തിന് യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്നേ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. 

യാത്രക്കാരുടെ പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം പരിശോധന കിയോസ്‌കുകള്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാല്‍ പരിശോധന സമയങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം ഉറപ്പ് വരുത്തണം. വിമാനം പുറപ്പെടുന്നതിന് അറുപത്  മിനിട്ടിന് മുമ്പ്  തന്നെ വിമാന കൗണ്ടറുകള്‍ അടയ്ക്കുന്നതാണ്. 

യാത്രക്കാര്‍ക്ക് മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. യാത്ര അയക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞ നേരത്തേക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കാറുകള്‍ അരികുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top