ദോഹ: ഖത്തറിലെ 2020 വര്‍ഷത്തെ വാര്‍ഷിക ലാഭ വിഹിതം പുറത്ത് വിട്ട് കമ്പനി അധികൃതര്‍. 2020 ഡിസംബര്‍ മുപ്പത് വരെയുള്ള കണക്കുകളാണ് അധികൃതര്‍ പുറത്ത് വിട്ടത്.
152 മില്യണ്‍ ഖത്തരി റിയാലാണ് കഴിഞ്ഞ വര്‍ഷം ബലധന കമ്പനിക്ക് ലാഭം ലഭിച്ചിരിക്കുന്നത്. പ്രതിഷെയറിന് 0.082 റിയാലാണ് കമ്പനി ലാഭ വിഹിതമായി കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളത്.
2019 ലാണ് ബലധന കമ്പനി നിലവില്‍ വരികയും ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത്. ഒരു ബില്യണ്‍, 901 മില്യണ്‍ ഖത്തരി റിയാലാണ് ബലധന കമ്പനിയുടെ അടിസ്ഥാന മൂലധനമായി കണക്കാക്കപ്പെടുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക