ദോഹ: ഖത്തറില്‍ പുതിയ കറന്‍സികളുടെ ക്ഷാമത്തിന് ഉടന്‍ പരിഹാരമാവുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിങ് മേഖലയിലെ ഉന്നത സ്രോതസ്സുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ പുതിയ കറന്‍സിയായ 200 റിയാലിന്റെ നോട്ടുകള്‍ വിതരണം ചെയ്യാന്‍ ഖത്തറിലെ എ.ടി.എമ്മുകള്‍ക്ക് സാധിക്കുന്നില്ല എന്നതായിരുന്നു ജനങ്ങളുടെ പ്രധാനപ്പെട്ട പരാതി.
നിലവില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും അപ്ഡേറ്റ് ചെയ്ത തങ്ങളുടെ എ.ടി.എമ്മുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിച്ചു വരികയാണ്. രാജ്യത്ത് 75 ശതമാനം എ.ടി.എമ്മുകളും പുതിയ രീതിയില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ഈ കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അവതരിപ്പിച്ച പുതിയ കറന്‍സികളുടെ രാജ്യത്തെ എ.ടി.എമ്മുകളില്‍ അനുഭവപ്പെട്ടത് ഈ കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളെ കൂടുതല്‍ പ്രയാസങ്ങളിലേക്ക് തള്ളിവിട്ടതായി പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക