News Desk

2021-05-25 04:12:54 pm IST
ദോഹ: ഖത്തറിലെ സ്വകാര്യ-പൊതു സ്‌കൂളുകളിലെ 97 ശതമാനം ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതായി വിദ്യഭ്യാസ മന്ത്രാലയം ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബശ്ശാറി ചൂണ്ടിക്കാട്ടി. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ അതിന്റെ മുന്‍ഗണന പട്ടികയില്‍ സ്‌കൂള്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി. ഇതില്‍ അധ്യാപിക അനധ്യാപക സ്റ്റാഫുകളുടെ കണക്കും ഉള്‍പെടും. രാജ്യത്ത്  നിലവില്‍ വാക്‌സിനെടുക്കാന്‍ അനുവാദമുള്ള 70 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 

രാജ്യത്തെ സ്‌കൂളുകളില്‍ നിലവില്‍ പരീക്ഷയെടുത്തതോടെ ആരോഗ്യ മന്ത്രലായത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയെങ്കില്‍ മാത്രമേ സ്‌കൂള്‍ അധികൃതര്‍ അംഗീകരിക്കുകയുള്ളു. പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും അല്‍ ബശ്ശാറി അഭിമുഖത്തില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top