News Desk

2021-03-24 06:35:18 pm IST

ദോഹ: ഖത്തറില്‍ ജനവാസമുള്ള പ്രദേശങ്ങളിലെ നിരത്തുകളില്‍ സ്പീഡ് ഹമ്പുകളെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രാഫിക് പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് വിഭാഗം മേധാവി മുഹമ്മദ് റാദി അല്‍ ഹാജിരിയാണ് ഇക്കാര്യം പറഞ്ഞത്. 

ട്രാഫിക് പൊലീസിലെ മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും സ്പീഡ് ഹമ്പുകള്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയ പ്രദേശങ്ങളെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുക. നിലവില്‍ രാജ്യത്ത് അനാവശ്യമായ പ്രദേശങ്ങളില്‍ സ്പീഡ് ഹമ്പുകള്‍ നിലവിലുള്ളതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ അധികൃതര്‍ പരിശോധിക്കും. അനാവശ്യ സ്പീഡ് ഹമ്പുകള്‍ ജനങ്ങളുടെ ഉപകാരത്തെ കരുതി നീക്കം ചെയ്യുമെന്നും അല്‍ ഹാജിരി അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top