News Desk

2021-03-08 01:33:53 pm IST
ദോഹ: മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഖത്തര്‍-യെമന്‍ ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ യെമന്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി അഹമ്മദ് ബിന്‍ മുബാറക് ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. 

ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത പ്രവര്‍ത്തനം മേഖലയില്‍ സമാധാനം വീണ്ടെടുക്കാന്‍ അനിവാര്യമാണെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നു. ഇതോടൊപ്പം നിലവിലെ യെമനിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും നിരവധി അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2017 ജൂണില്‍ സൗദി സഖ്യ രാഷ്ട്രങ്ങളോടൊപ്പം ഖത്തറിനെ ഉപരോധിച്ച രാഷ്ട്രങ്ങളില്‍ യെമനും ഉള്‍പ്പെട്ടിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top