News Desk

2021-05-27 01:59:47 pm IST

ദോഹ: രാജ്യത്ത് ഈദ് അവധി ദിനങ്ങളില്‍ ജനങ്ങള്‍ നല്‍കിയ സഹകരണം കൊവിഡ് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കാരണമായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദോഹയില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കവെ ഹമദ് ദേശീയ കൊവിഡ് നിവാരണ അതോറിട്ടി മേധാവി ഡോ. അല്‍ ഖാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

രാജ്യത്ത് ഈദ് അവധി ദിനങ്ങളെ തുടര്‍ന്ന് ചെറിയ രീതിയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായെങ്കിലും ജനങ്ങളുടെ സമ്പൂര്‍ണ സഹകരണം ഈ വിഷയത്തില്‍ പ്രകടമായത് സര്‍ക്കാരിന് ആത്മവിശ്വാസമേകി. 

കഴിഞ്ഞ കൊവിഡ് തരംഗത്തില്‍ രാജ്യത്ത് ചെറിയ പെരുന്നാളിനും മറ്റും ഉണ്ടായിട്ടുള്ള കുടുംബ സമ്പര്‍ക്കങ്ങളും സൗഹൃദ സംഗമങ്ങളും ഇത്തവണ ഒഴിവാക്കിയത് ജനങ്ങളുടെ സഹകരണ മനോഭാവമാണ് പ്രകടമായത്. സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ഇത്തവണ ഫലം കണ്ടു. കൊവിഡ് ഒന്നാം തരംഗത്തേക്കാള്‍ രണ്ടാം തരംഗം അപകടകാരിയായത് ജനങ്ങളുടെ മനോഭാവം മാറ്റിയെന്നും അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top