ദോഹ: ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇതുവരെയും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വാക്സിനേഷന് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. സോഹ അല്‍ ബയാത്ത് ചൂണ്ടിക്കാട്ടി.
പ്രാദേശിക പത്രത്തിന് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് അല്‍ ബയാത്ത് ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് നിലവില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം ജനങ്ങളുടെ നിഷേധ മനോഭാവമാണ്.
ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു വഴികളില്ലാതെയായിരിക്കുകയാണ്. കൊവിഡ് വാക്സിന് എത്തിയതോടെ ജനങ്ങളില്‍ നിയന്ത്രണങ്ങളോടുള്ള നിഷേധ മനോഭാവം വളരെയധികം പ്രകടമാണ്.
വാക്സിന് ഡോസുകള്‍ക്കിടയിലെ കാലയളവില്‍ വൈറസ് വ്യാപനത്തോട് അശ്രദ്ധ വച്ചു പുലര്‍ത്തിയാല്‍ അത് വലിയ അപകടം സൃഷ്ടിക്കും. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ പിന്തുടരുക എന്നതാണ് കൊവിഡ് പ്രതിരോധ രംഗത്തെ മികച്ച മാതൃകയെന്നും അല്‍ ബയാത്ത് ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക