News Desk

2021-05-05 08:04:39 pm IST

ദോഹ: ഖത്തര്‍ ചാരിറ്റി പൗരന്മാരുടെ കടങ്ങള്‍ പരിഹരിക്കുന്നതിന് ആരംഭിച്ച 'ഗാരിമീന്‍' കാംപയിന് മികച്ച പ്രതികരണമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ ചാരിറ്റി 'ഗാരിമീന്‍' പദ്ധതി വൊളണ്ടിയര്‍ സാദ് അല്‍ ഗാനിം ഇക്കാര്യം പറഞ്ഞത്. 

ഖത്തര്‍ പൗരന്മാരുടെ ബിസിനസ് പങ്കാളിയായ വിദേശ പൗരന്മാരും കമ്പനികളും തങ്ങളുടെ ഇഷ്ടം പോലെ പ്രവര്‍ത്തിച്ചത് ഇക്കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കി. തങ്ങള്‍ ഈ പ്രശ്‌നം 10 മാസങ്ങള്‍ക്ക് മുമ്പേ പഠനം ആരംഭിച്ചിരുന്നു. എട്ടു മില്യണ്‍ കടമുള്ള രണ്ടു കേസുകള്‍ ഇക്കാര്യത്തില്‍ ആദ്യ പഠനത്തിനായി തിരഞ്ഞെടുത്തു. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് ഈ വിഷയം പരിഹരിച്ചു. 

10 റിയാല്‍ അടക്കം ഈ ആവശ്യത്തിലേക്ക് സംഭാവനകള്‍ നല്‍കിയവര്‍ രാജ്യത്തുണ്ട്. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ എണ്‍പതോളം ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേസുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തന്നതോടൊപ്പം രാജ്യത്തെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക അച്ചടക്കത്തെ കുറിച്ച മികച്ച പാഠം കൂടി പകര്‍ന്നു നല്കാന്‍ 'ഗാരിമീന്‍' കാംപയിനിലൂടെ ഖത്തര്‍ ചാരിറ്റിക്ക് ആയിട്ടുണ്ട്. 

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയടക്കം ഗാരിമീന്‍ പദ്ധതിക്കായി നിരവധി സുമനസുകളുടെ സഹായങ്ങള്‍ എത്തിച്ചേര്‍ന്നത് ഗുണകരമായെന്നും അല്‍ ഗാനിം അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top