News Desk

2021-02-16 10:01:55 am IST
ദോഹ: രാജ്യത്തെ സ്‌കൂളുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വെറും ഒരു ശതമാനം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് അഹമ്മദ് അല്‍ ബിശിരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് നിരവധി സ്‌കൂളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വെറും സ്വാഭാവിക പ്രക്രിയയാണെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും അല്‍ ബിശിരി ഓര്‍മിപ്പിച്ചു. 

നിലവില്‍ ഓരോ ക്ലാസുകളിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധ ബാധിച്ചാലും മറ്റു പതിനാലു പേരുടെയും ടീച്ചിങ് സ്റ്റാഫ് അടക്കമുള്ളവരുടെയും കാര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

നിലവില്‍ രാജ്യത്തെ സ്‌കൂളുകളില്‍ കൊവിഡുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള ഭീഷണിയും നില നില്‍ക്കുന്നില്ല. ഖത്തറില്‍ നില നില്‍ക്കുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ സ്‌കൂളുകള്‍ അടപ്പിച്ച വിഷയത്തില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്തകളെ പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണെന്നും അല്‍ ബിശിരി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top