News Desk

2021-05-15 01:36:37 pm IST
കുവൈത്ത് സിറ്റി: മേയ് 22മുതല്‍ പ്രതിദിനം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 5,000 ആക്കുമെന്ന് വ്യോമയാന വകുപ്പിലെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ രജാഹി അറിയിച്ചു. നിലവില്‍ 1000 പേര്‍ക്കാണ് അനുമതിയുള്ളത്.

വേനല്‍ സീസണില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൊവിഡ് എമര്‍ജന്‍സി സുപ്രീം കൗണ്‍സില്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിദേശികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശന നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവേശന വിലക്കിന്റെ കാര്യത്തില്‍ മന്ത്രിസഭ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. നേരിട്ടുള്ള യാത്ര വിലക്കുള്ളവരുടെ പട്ടികയില്‍ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നിവയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും വിദേശത്തുണ്ടെങ്കില്‍ അവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാം.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ നിലവില്‍ 10% മാത്രമാണ് പ്രവര്‍ത്തനം. കുവൈത്തില്‍ നിന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുമതിയുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top