News Desk

2021-09-14 06:04:44 pm IST


ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഖത്തറില്‍ ഒരു മില്യണ്‍ മരത്തൈകള്‍ നടുന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ബലദിയ മന്ത്രാലയം അറിയിച്ചു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു പാര്‍ക്കുകള്‍ വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍-ഖൗറിയാന്‍ ഇക്കാര്യം പറഞ്ഞത്. 

ജലസേചന ജല ശൃംഖലകളുടെ ലഭ്യതയാണ് വനവല്‍ക്കരണത്തിലെ പ്രധാന ഘടകം. രാജ്യത്ത് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തടസ്സം ഭൂമിയുടെ ലഭ്യതക്കുള്ള അഭാവമാണ്. ഗള്‍ഫ് മേഖലയില്‍ മരുഭൂമിയിലെ കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ സൗന്ദര്യവത്കരണം എളുപ്പമല്ല. 

വനവല്‍ക്കരണത്തിന്റെ മന്ദഗതിയിലുള്ള പ്രക്രിയയെക്കുറിച്ച് സമൂഹത്തിലെ ചില അംഗങ്ങള്‍ പലപ്പോഴും നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

അന്തരീക്ഷത്തില്‍  ഓക്‌സിജന്റെ ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്യാനങ്ങളില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top