News Desk

2021-05-07 01:53:20 pm IST

അബുദാബി: യു.എ.ഇയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റമുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. 

ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. വാരാന്ത്യ അവധി ദിനങ്ങള്‍ ഇപ്പോഴുള്ള വെള്ളി, ശനി ദിവസങ്ങള്‍ക്ക് പകരം ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റുന്നെന്നാണ് വ്യാജ വാര്‍ത്തയിലുള്ളത്. 

സര്‍ക്കാര്‍, ഫെഡറല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച 12 മണിക്കൂര്‍ ജോലി ചെയ്യണമെന്നും ഈ വ്യാജ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് യു.എ.ഇ നിയമ പ്രകാരം 10 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Tags :
UAE Holiday
Top