ദോഹ: രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിനുകള്‍ തമ്മില്‍ തെരെഞ്ഞെടുപ്പ് നടത്തി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുനാ അല്‍ മസ്ലാമണിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ ഫൈസര്‍ കമ്പനിയുടെയും മൊഡേണ കമ്പനിയുടെയും വാക്സിനുകളാണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇവക്ക് താരതമ്യങ്ങളും തമ്മില്‍ വ്യത്യാസങ്ങളും നില നില്‍ക്കുന്നുണ്ട്.
വാക്സിനുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട വിതരണം നിര്‍വഹിക്കപ്പെടുക. ഇരു വാക്സിനുകളും തമ്മിലെ ഉപയോഗത്തെ കുറിച്ചുള്ള വ്യത്യാസങ്ങള്‍ ജനങ്ങള്‍ക്ക് തമ്മില്‍ വിശദീകരിച്ചു നല്‍കുമെന്നും അല്‍ ഡോ. മുനാ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക