News Desk

2021-06-08 02:24:14 pm IST
ദോഹ: ഖത്തറിലെ വാഹന പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് താല്‍ക്കാലികം മാത്രമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രാഫിക് വിഭാഗം ബോധവല്‍ക്കരണ വിഭാഗം ഉപ മേധാവി ജാബിര്‍ അല്‍ ഉദയ്ബ ആണ് ഇക്കാര്യം പറഞ്ഞത്. 

നിലവില്‍ നിരവധി കാറുകള്‍ ഒരേ സമയത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും പുതുക്കാനും ഫഹസ് കേന്ദ്രങ്ങയിലെത്തിയത് തിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. കൊവിഡ് കാലത്ത് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

കൊവിഡ് രൂക്ഷമായ മാര്‍ച്ചില്‍ നിരവധി വാഹനങ്ങള്‍ക്ക് പരിശോധനകളില്‍ ഇളവ് നല്‍കിയതും ഇത്തവണ തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാക്കി. അല്‍ സനാഇയ ഫഹസ് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് മറ്റു കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ കാരണമാക്കും. 

വാദി അല്‍ ബനാത്ത് അടക്കം നിരവധി ഫഹസ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം വിപുലീകരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അതെസമയം, രാജ്യത്ത് കാംപിങ് സീസണ്‍ അവസാനിച്ചെങ്കിലും പലരും കാരവനുകള്‍ തിരികെയെടുക്കാത്തത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അല്‍ ഉദയ്ബ പറഞ്ഞു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Fahes
Top