News Desk

2021-04-18 01:55:57 pm IST

ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ കുറവുണ്ടായി തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 827 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 659 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്നലെ മരണപ്പെട്ട ഒമ്പതില്‍ ഏഴു പേരും ഗുരുതരമായ മറ്റു രോഗങ്ങള്‍ ഉള്ളവരായിരുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.   

ഏപ്രില്‍ 15-ന് 989 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ നില തുടര്‍ന്നാല്‍ കൊവിഡ് കേസുകളില്‍ വലിയ രീതിയില്‍ കുറവുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രധാന കണ്‍സല്‍ട്ടന്റ് ഡോ.ഹാനദി അല്‍ ഹമദ് ചൂണ്ടിക്കാട്ടി. 

നിലവില്‍ രാജ്യത്ത് 60 വയസിനു മുകളിലുള്ള അഞ്ചില്‍ നാല് പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത് ആരോഗ്യ മന്ത്രാലയത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനം കൊണ്ടാണെന്നു ഹാനദി അല്‍ ഹമദ് പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top