News Desk

2021-02-26 06:35:45 pm IST
ദോഹ: ദോഹ മെട്രോയിലെ സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുഗതാഗത സുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ നുഐമി. കഴിഞ്ഞ ദിവസം ഖത്തറിലെ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഇതിന്റെ ഭാഗമായി ദോഹ മെട്രോ സ്റ്റേഷനുകളില്‍ പരിശീലന സുരക്ഷാ നടപടിക്രമങ്ങള്‍ അരങ്ങേറി. ദോഹ മെട്രോയ്ക്ക് പുറമെ ലുസൈല്‍ ട്രാം സര്‍വീസുകള്‍, പൊതു ഗതാഗത ബസുകള്‍ എന്നിവടങ്ങളില്‍ സുരക്ഷാ പരിശീലനങ്ങളും നിരീക്ഷണങ്ങളും ശക്തമാക്കും.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളില്‍ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. പൊതു ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത വിഭാഗം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവരുടെ സഹകരണത്തോടെയായിയിരിക്കും സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്നും അല്‍ നുഐമി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top