News Desk

2021-02-15 10:28:12 pm IST

ദോഹ: ഖത്തര്‍-സൗദി അതിര്‍ത്തിയിലെ വാണിജ്യ ഗതാഗതം പുനരാരംഭിച്ചതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളുമായി അധികൃതര്‍. ഖത്തര്‍ ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഷഹീന്‍ അല്‍ കുവാരിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 

അത്യാധുനിക എക്‌സ്‌റേ സംവിധാനം ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇതോടൊപ്പം കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകളും എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. 

സൗദി ആരോഗ്യ മന്ത്രലയത്തിന്റെ അംഗീകാരത്തോടെ 72 മണിക്കൂറില്‍ കുറയാത്ത സമയത്തിനുള്ളില്‍ കരസ്ഥമാക്കിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കുന്നതിന് നിബന്ധനയായി മുന്നോട്ട് വച്ചിരിക്കുന്നത്. 

വാഹന തിരക്ക് പരിഗണിച്ചു കൊണ്ട് നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ അബൂസമ്രാ ബോര്‍ഡറിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അല്‍ കുവാരി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top