Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ആഗോള വിപണിയില്‍ എണ്ണ വില  കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഏഴുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

ഇതിനിടെ സൌദി അറേബ്യയുടെ എണ്ണ കയറ്റുമതി കുറഞ്ഞതായി ഒപെകിന്റെ കണക്കുകള്‍ വ്യക്തമാക്കി. എണ്ണ വിലയിടിഞ്ഞ വിഷയത്തില്‍ വിവിധ ഉത്പാദക രാഷ്ട്രങ്ങള്‍ അനൌദ്യോഗിക ചര്‍ച്ച തുടരുകയാണ്.

694 ലക്ഷം ബാരലാണ് സൌദി അറേബ്യ മെയ് മാസത്തില്‍ കയറ്റി അയച്ചത്. ഇത് ജൂണില്‍ 672 ലക്ഷം ബാരലായി കുറഞ്ഞു. ആഗോള വിപണയില്‍ എണ്ണയുടെ ആവശ്യം വര്‍ദ്ധിക്കുമ്പോഴും വില ഇടിഞ്ഞു നില്‍ക്കുന്നത് ഉത്പാദക രാഷ്ട്രങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്.

വെസ്റ്റ് ടെക്സാസ് ക്രൂഡ് ഓയിലിന് 56 ഡോളറും ബ്രന്റ് ക്രൂഡിന് 59 ഡോളറുമാണ് ഇന്നത്തെ ബാരല്‍ വില. എണ്ണ വില ഉയരാത്ത സാഹചര്യം ഉത്പാദക രാഷ്ട്രങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ സജീവ ചര്‍ച്ചകള്‍ തുടരുകയാണ്.

Top