Breaking News
കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് |
2019-06-27 09:43:30am IST

 ഇറാന്‍ – അമേരിക്ക സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ എണ്ണ വില ഈ മാസത്തെ റെക്കോര്‍ഡ് നിരക്കിലെത്തി.

ഇന്ന് ഒരു ബാരല്‍ എണ്ണ വില 65.91ഡോളറാണ്. എണ്ണ വില റെക്കോഡ് നിരക്കില്‍ എത്തിയ സാഹചര്യത്തില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗത്തില്‍ എണ്ണ വിതരണ തീരുമാനം നിര്‍ണായക വിഷയമാകും.

ആഗോള മേഖലയിലേയ്ക്കുള്ള ഭൂരിഭാഗം എണ്ണയും ഗള്‍ഫ് രാജ്യങ്ങളിലേയ്‌ക്കെത്തുന്നത് ഇറാന്‍ അതിര്‍ത്തിയിലെ ഹൊര്‍മൂസ് കടലിടുക്ക് വഴിയാണ്. യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ വില ഉയരുകയാണ്. കഴിഞ്ഞ മാസം ഒരു ബാരല്‍ എണ്ണ വില 66ല്‍ ലെത്തിയിരുന്നു.

ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഇറാനെതിരായ ചര്‍ച്ചകള്‍ ശക്തമാകും. എണ്ണവിലയിലെ വര്‍ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുണകരമാണങ്കിലും യുദ്ധ ഭീതി വിപണിയെ ബാധിക്കുന്നുണ്ട്. ഓഹരി വില്‍പനയിലും ഇത് പ്രകടമാണ്.

Top