Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദോഹ സെൻട്രൽ മാര്ക്കറ്റിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതായി അധികൃതർ അറിയിച്ചു. ദോഹ പക്ഷി മാർക്കറ്റിന് എതിർ വശമുള്ള പഴക്കം ചെന്ന കെട്ടിടമാണ് അധികൃതർ കഴിഞ്ഞ ദിവസം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. പത്ത് ദിവസത്തിനകം കെട്ടിടത്തിന്റെ പൂർണമായ പൊളിച്ചു നീക്കൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

സെൻട്രൽ മാർക്കറ്റിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ സമൂഹ വിരുദ്ധരുടെ കേന്ദ്രമായി പ്രവർത്തിച്ചു വരികയാണെന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമീപ പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പല വിധത്തിലുമുള്ള സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ കെട്ടിടങ്ങളെ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

Top