News Desk

2021-05-19 03:13:14 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് സൗജന്യ കാര്‍ഗോ സേവനവുമായി ഒമാന്‍ എയര്‍. വരുന്ന 15 ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് അടിയന്തര മെഡിക്കല്‍ സഹായങ്ങള്‍ എത്തിക്കും. ഇതിനായി 10 ടണ്‍ സൗജന്യ കാര്‍ഗോ സേവനമാണ് ഒമാന്‍ എയര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. 

ഞങ്ങള്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നുവെന്നും വരുന്ന 15 ദിവസങ്ങളില്‍ 10 ടണ്‍ സൗജന്യ കാര്‍ഗോ ഇന്ത്യയ്ക്ക് ഞങ്ങള്‍ ഉറപ്പ് തരുന്നുവെന്നും ഒമാന്‍ എയര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയോടുള്ള ഒമാന്‍ എയറിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണിതെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ അബ്ദുല്‍ അസീസ് അല്‍ റഹീസി പറഞ്ഞു. കൊവിഡ് കാലത്ത് അടിയന്തര മെഡിക്കല്‍ സഹായങ്ങള്‍ എത്തുക്കുന്നതിനുള്ള ഒമാന്‍ എയറിന്റെ സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഒമാന്‍ എയറിന്റെ കാര്‍ഗോ വിഭാഗത്തെ ചുവടെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാം.

* ഓഫീസ് നമ്പര്‍-  +968 2435 6302

* സമീര്‍ അല്‍ ബുലുഷി- +968 7241 5554

* സമീര്‍ മുനീര്‍ -  +968 9976 8204

* സല്‍മ അല്‍ മാമാരി-  +968 9669 7470

 പ്രവര്‍ത്തന സമയം- 08:00 മുതല്‍ 15:00  (ഞായര്‍ മുതല്‍ വ്യാഴം വരെ)

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top