News Desk

2021-03-20 09:59:40 pm IST
മസ്‌കത്ത്: ഒമാനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഒമാന്‍ എയര്‍. ഈ മാസം 19 മുതല്‍ മസ്‌കത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. 

ഡല്‍ഹിയിലേക്കുള്ള എല്ലാ സര്‍വീസുകളും മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുന്നുമെന്നും സര്‍വീസുകള്‍ക്ക് തടസമില്ലെന്നും ഒമാന്‍ എയര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ഔദ്യോഗിക സോഷ്യല്‍ മീഡിയാ ചാനലുകളോ പരിശോധിക്കണമെന്നും വിമാനക്കമ്പനി അഭ്യര്‍ത്ഥിച്ചു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top