News Desk

2021-04-11 12:19:02 pm IST

മസ്‌ക്കറ്റ്: ഒമാനില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സംഭരിക്കാന്‍ അനുമതി. ജീവനക്കാര്‍ക്ക് വേണ്ടി വാക്‌സിന്‍ ശേഖരിക്കാനാണ് കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.

വാക്‌സിന്‍ ആവശ്യമുള്ള കമ്പനികള്‍ തൊഴിലാളികളുടെ എണ്ണവും മറ്റുവിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്‌സിന്റെ വിലയായ 20 ഒമാന്‍ റിയാല്‍ കമ്പനികള്‍ വഹിക്കണം. 

കൊറോണക്കെതിരായ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ കമ്പനികളുമായും 'അന്താരാഷ്ട്ര വാക്‌സിന്‍ അലയന്‍സ്'വുമായും മന്ത്രാലയം ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായും യുനിസെഫുമായും സഹകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top