News Desk

2021-05-19 04:25:01 pm IST
മസ്‌കത്ത്: ലോകത്ത് പ്രവാസികള്‍ക്ക് ഏറ്റവും സുരക്ഷിതമായി കഴിയാന്‍ സാധിക്കുന്ന രാജ്യങ്ങളിലൊന്നായി ഒമാന്‍. ലോകത്തെ ഏറ്റവും സുരക്ഷിതമായി കഴിയാന്‍ സാധിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ആണ് ഒമാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പുതിയതായി പുറത്തിറങ്ങിയ അന്താരാഷ്ട്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

വിദേശ പൗരന്മാര്‍ക്ക് താമസിക്കാന്‍ എത്രത്തോളം സുരക്ഷിതമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. ാെരു പ്രവാസിയുടെ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന ഏഴ് ഘടകങ്ങളിലൊന്നാണ് സുരക്ഷയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ 59 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പഠനത്തില്‍ ഒമാന്‍ അഞ്ചാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ യു.എ.ഇ (മൂന്നാം സ്ഥാനം) മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.  

പട്ടികയില്‍ ഖത്തര്‍ ഒമ്പതാമതും, ബഹ്‌റൈന്‍ 17-ാം സ്ഥാനത്തും സൗദി 24-ാംമതും കുവൈത്ത് 39-ാം സ്ഥാനത്തുമാണ്. നേരത്തെ ജര്‍മന്‍ നെറ്റ്‌വര്‍ക്‌സ് ഇന്റര്‍നാഷണലിന്റെ പട്ടികയില്‍ ലോകത്ത് പ്രവാസികള്‍ക്ക് ഏറ്റവും സുരക്ഷിതമായി കഴിയാനാകുന്ന പതിനാലാമത്തെ നഗരമായി മസ്‌ക്കത്തിനെ തിരെഞ്ഞെടുത്തിരുന്നു

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top